ഗുരുവായൂർ: ഗുരുവായൂർ – കുന്ദംകുളം റോഡിലെ മരത്തണലിൽ സർബത്ത് കച്ചവടം നടത്തി വരികയായിരുന്ന ശബരി ഐസ് ക്യൂബ് വാങ്ങുന്നതിനായി ചാവക്കാട് പോയി മടങ്ങി വരും വഴിയാണ് കായലിൽ ഒരു ജീവൻ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ടത് ഉടൻ വാഹനം ഒതുക്കി നിർത്തി കായലിലേക്ക് എടുത്തു ചാടി അതിസാഹസികമായി രക്ഷിക്കുകയും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .

ഏറെ കഷ്ടതകൾ നിറഞ്ഞതാണ് ശബരിയുടെ ജീവിതം ഭാര്യയും മൂന്നര വയസ്സുകാരനായ മകനും അമ്മയും സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇടയ്ക്ക് ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്.


മികച്ച കായിക താരമായ ശബരിയെ സർക്കാരിന്റെ കളിത്തട്ട് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ തല ഫുട്ബോൾ ടീമിൽ കഴിഞ്ഞ ജനുവരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കായലിലേക്ക് എടുത്ത് ചാടുമ്പോൾ ശബരിയ്ക്ക് ഏറ്റവും പിന്തുണയായത് ഭാര്യ ശരണ്യ തന്നെയായിരുന്നു. ചാലക്കുടി സ്വദേശിനിയായ ശരണ്യയുടെ ബാല്യം മരിക്കാത്ത ഓർമ്മകളായി നമ്മുടെ ഉള്ളിൽ ജീവിക്കുന്ന കലാഭവൻ മണിയുടെ കുടുംബത്തിലായിരുന്നു നന്മകൾ പരസ്പരം പങ്കുവെച്ച് സമൂഹത്തിനാകെ മാതൃകയാവുന്നു ശബരിയും ശരണ്യയും മകൻ തിയാഗോയും

ഗുരുവായൂർ നഗരസഭ ആക്ടിംങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം രതി, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, നഗരസഭ കൗൺസിലർ ഹബീബ് നാറാണത്ത് എന്നിവരോടൊപ്പമാണ് ആക്ടിംങ് ചെയർമാൻ ശബരീശന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ഉപഹാരം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here