ഗുരുവായൂർ ഉത്സവം; ഫെബ്രുവരി 6 ന് പ്രാദേശികകാരുടെ യോഗം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപെട്ടു ദേവസ്വം നടത്താറുള്ള പ്രാദേശികക്കാരുടെ യോഗം ഫെബ്രുവരി ആറിനു നടക്കും. ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിൽ വൈകിട്ടു 3 .30നു ദേവസ്വം ചെയർമാൻ കെ. ബി.മോഹൻദാസിന്റെ അധ്യക്ഷതയിലാണ് യോഗം. മാർച്ച് ആറിന് മൂന്നിനു ആനയോട്ടവും രാതി കൊടിയേറ്റവുമാണ്. 15ന് ആറാട്ടോടെ ഉത്സവത്തിനു സമാപനമാകും. ഫെബ്രുവരി 27മുതൽ ക്ഷേത്രാത്സവത്തിന്റെ ഭാഗമായുള്ള സഹസ്ര കലശച്ചടങ്ങുകൾ നടക്കുന്നതിനാൽ അന്നു മുതൽ മാർച്ച് അഞ്ചു വരെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിനകത്തേക്കു പ്രവേശിപ്പിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here