ചാവക്കാട്: ഗുരുവായൂർ പ്രസ് ക്ലബ് സെക്രട്ടറിയും നൂസ് 18 റിപ്പോർട്ടറുമായ രാജു ഗുരുവായൂരിനെതിരെയുണ്ടായ ആക്രമണത്തിൽ ചാവക്കാട് പ്രസ്സ്ക്ലബ് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള അക്രമണങ്ങൾ സത്യസന്ധമായ വാര്‍ത്ത പൊതുജനങ്ങളിലെത്തിക്കുന്ന ശ്രമത്തെ തടയുന്ന ഇത്തരം പ്രവൃത്തിക്കെതിരെ പൊതുജന കൂട്ടായ്മ പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസ്സ് ക്ലബ്
പ്രസിഡന്റ് കെ.സി. ശിവദാസ് അധ്യക്ഷത വഹിച്ചു. എം.എസ് .ശിവദാസ്, ആർ. എച്ച്. ഹാരിസ്, വി.അബ്ദു, തേർളി മുകുന്ദൻ, മനീഷ് ഡേവിഡ്, ഒ.വി. രാജേഷ്, സജീവ് കുമാർ, സുധീർ, രഞ്ജിത് പി. ദേവദാസ് എന്നിവർ സംസാരിച്ചു.