തൃശൂർ : രാജു ഗുരുവായൂരിനെ (NEW18) കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടി മാതൃക പരമായി ശിക്ഷിക്കണം എന്ന് അസോസിയേഷൻ തൃശൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇന്നലെ ഗുരുവായൂരിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ചോദിച്ച രാജുവിന്റെ ബൈക്ക് ഓടയിൽ എടുത്തിട്ടിട്ട് അക്രമികൾ അകാരണം ആയി രാജുവിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ മനോജ്‌ കടമ്പാട്ട്, കെ എം അക്ബ്ബർ ചാവക്കാട്, ജില്ലാ സെക്രട്ടറി , ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ഷാലി മുരിങ്ങുർ , ഷോബി ഇരിങ്ങാലക്കുട , ശശികുമാർ തിരുവില്ലമല, സി . മധുസുധനൻ ചാലക്കുടി, സന്തോഷ് കോലോത് അയ്യന്തോൾ, ഹരീഷ് ചാവക്കാട്, ജോണി ചിറ്റിലപ്പള്ളി, രമേശ് ചെമ്പിൽ പുന്നയൂർകുളം, ബാബു സതീഷ് മുള്ളൂർക്കര, ഷജിൽ അറയ്ക്കൽ തൃശൂർ, ചാലക്കുടി മേഖല പ്രസിഡന്റ്‌ ദിലീപ് നാരായാണൻ, സെക്രട്ടറി ജോഷി പടയാട്ടിൽ, ട്രെഷറർ പി കെ ഫൈസൽ, വൈസ് പ്രസിഡന്റ്‌ സി കെ സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി പി കെ മധു, തോമാസ് കോമ്പാറ, പി. സൻജു, ശ്രീ പെരുംമ്പാല, എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here