HOME GOL NEWS MALAYALAM
മാധ്യമ പ്രവർത്തകനെതിരെ അക്രമം; ഗുരുവായൂർ പ്രസ്സ്ക്ലബ് പ്രതിഷേധിച്ചു.
ഗുരുവായൂർ: ഗുരുവായൂർ പ്രസ് ക്ലബ് സെക്രട്ടറിയും നൂസ് 18 റിപ്പോർട്ടറുമായ രാജു ഗുരുവായൂരിനെതിരെയുണ്ടായ ആക്രമണത്തിൽ ഗുരുവായൂർ പ്രസ്സ്ക്ലബ് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള അക്രമണങ്ങൾ സത്യസന്ധമായ വാര്‍ത്ത പൊതുജനങ്ങളിലെത്തിക്കുന്ന ശ്രമത്തെ തടയുന്ന ഇത്തരം പ്രവൃത്തിക്കെതിരെ പൊതുജന കൂട്ടായ്മ പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു.
പ്രസ്സ് ക്ലബ് പ്രസിഡന്റ് ആര്.ജയകുമാര്‍ അധ്യക്ഷനായ യോഗത്തിൽ, സെക്രട്ടറി രാജു ഗുരുവായൂര്‍, ട്രഷറര്‍ എം.കെ.സജീവ് കുമാര്‍, വി.പി.ഉണ്ണിക്കൃഷ്ണന്, കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്, അനില്‍ കല്ലാറ്റ്, രവി ചങ്കത്ത്, ജി.അജിത്കുമാര്‍, വി.അച്യുതക്കുറുപ്പ്, ഡേവീസ്, ശശി വല്ലാശേരി, രഞ്ജിത് പി. ദേവദാസ്, കെ.ഉണ്ണിക്കൃഷ്ണന്, ആര്.എം.സുജാവുദീന് എന്നിവര്‍ പ്രസംഗിച്ചു.