ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ പതിനൊന്നു ദിവസത്തെ മഹാരുദ്രയജ്ഞം നാളെ സമാപിക്കും. ദിവസവും കലശാഭിഷേകത്തിനും ദർശനത്തിനും വൻ തിരക്കായിരുന്നു. ആയിരക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. 11 ആചാര്യന്മാർ 11 കുംഭങ്ങളിലെ ദിവ്യങ്ങൾ ശ്രീരുദ്രമന്ത്രം ജപിച്ച് ജീവകലശമാക്കി മഹാദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. തുടർച്ചയായി മഹാരുദ്രയജ്ഞം നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പെരുന്തട്ട ശിവക്ഷേത്രം.

ADVERTISEMENT


പുലർച്ചെ 4.45ന് ശ്രീ രുദ്ര ജപത്തോടെ യജ്ഞം ആരംഭിക്കും. രാവിലെ 8നാണ് അഭിഷേകം. പ്രഭാഷണം അന്നദാനം കലാപരിപാടികൾ എന്നിവയുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here