ഗുരുവായുർ: വാഹനം പാർക്കു ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർ ക്കത്തെത്തുടർന്ന് മാധ്യമപ്രവർ ത്തകനെ സംഘം ചേർന്ന് കൈയേറ്റം ചെയ്തു. ന്യൂസ് 18 ചാനലിൻറ ഗുരുവായൂരിലെ റിപ്പോർട്ടർ രാജു ഗുരുവായൂരിനെയാണ് കൈയേറ്റം ചെയ്തത് . വ്യാഴാഴ്ച വൈകീട്ട് കിഴക്കേനടയിലായിരുന്നു സംഭവം . രാജുവിനെ പുറത്തുപിടിച്ച് തള്ളുകയും കൈപിടിച്ചൊടിക്കാൻ ശ്രമിക്കുകയും ചെയ്തു. ആളുകൾ ഓടിക്കുടിയ തോടെ സംഘം വണ്ടിയെടുത്തു പോയി , ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here