ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവത്ര ഈച്ചരൻ വീട്ടിൽ ലെനിൻ (25), തിരുവത്ര പണിക്കൻ വീട്ടിൽ ശരത് (21) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന ശരതിന്റെ സഹോദരൻ രാഹുൽ (24) വിദേശത്തേക്ക് പോയി.വ്യാഴാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.ന്യൂസ് 18 ഗുരുവായൂർ മേഖല റിപ്പോർട്ടർ രാജു ഭാര്യയുമായി സാധനങ്ങൾ വാങ്ങാൻ പേകുന്നതിനിടെ കിഴക്കേ നടയിൽ വച്ചാണ് കയ്യേറ്റം ചെയ്തത്. കിഴക്കേ നടയിലെ ഫാൻസി കടയിൽ ബൈക്കിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഇവർ. ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്യണമെന്നും ബൈക്ക് മാറ്റണമെന്നും ആവശ്യപെട്ടാണ് ഭീഷണി മുഴക്കിയതും കയ്യേറ്റം ചെയ്തതും. കാറിന്റെ നമ്പർ സഹിതം പോലിസിൽ പരാതി പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തടഞ്ഞുവച്ച് മർദിച്ചതിനും, അസഭ്യം പറഞ്ഞതിനും 341,323, 294 (B) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here