ഗുരുവായൂർ: മുൻ എം.എൽ.എ യും ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ അഡ്വ. വി. ബലറാം അന്തരിച്ചു. 72 വയസായിരുന്നു. നിലവില്‍ കെ പി സി സി സെക്രട്ടറിയാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് 10ാം നിയമസഭയിൽ വി. ബലറാം എത്തുന്നത്. 11ാം നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, കെ. മുരളീധരന് മത്സരിക്കാനായി എം.എൽ.എ സ്ഥാനം 2004 ഫെബ്രുവരി 20ന് രാജിവെച്ചു. പിന്നീട് കോഴിക്കോട് നിന്നും ലോകസഭയിലേക്ക് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1987 ല്‍ കുന്നംകുളത്ത് നിന്ന് ആദ്യമായി നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും 485 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു കെ. കരുണാകരൻ കോൺഗ്രസുമായി തെറ്റി ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ അതിന്റെസ ഭാഗമായ നേതാക്കളിൽ ഒരാളാണ്. നിയമസഭാ സമിതി ചെയർമാൻ (2001-2004), കൊച്ചിൻ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ്, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ചെയർമാൻ, എ.ഐ.സി.സി അംഗം, തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ടി. രാമൻ നായർ- വെല്ലൂർ ചിന്നമ്മു അമ്മ ദമ്പതികളുടെ മകനായി 1947 നവംബർ 10നാണ് ജനനം. ഭാര്യ: പരേതയായ ഡോ. കാഞ്ചനമാല. മക്കള്‍ : ലക്ഷ്മി (യു എസ് എ ), ദീപ കോയമ്പത്തൂര്‍ , മരുമക്കള്‍ അവിനാശ് (യു എസ് എ ),സിറിള്‍ കോയമ്പത്തൂര്‍. ഡി സി സി ഓഫീസിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വൈകീട്ട് വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക്മാറ്റും. 20 ന് രാവിലെ 9ന് പൂങ്കുന്നം രാം നഗറിലെ വെള്ളൂര്‍ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം 11 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്കരിക്കും

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here