ഗുരുവായൂർ: കരുണ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള “വൈവാഹിക സംഗമം 2020” ഞായറാഴ്ച്ച റിട്ട.ജസ്റ്റീസ് കെ.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ കിഴക്കേ നടയിലെ കരുണ ഹാളിൽ രാവിലെ 9ന് നടക്കുന്ന വൈവാഹിക സംഗമത്തില്‍ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ, നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ എന്നിവർ സംബന്ധിക്കും. വൈവാഹിക സംഗമത്തിൽ വധുവരൻമാരെ കണ്ടെത്തുന്നവരുടെ വിവാഹം ഒക്ടോബർ 18ന് കരുണയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ഏഴ് വർഷത്തോളമായി കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതുവരെ കരുണ സംഘടിപ്പിച്ച വിവിധ വൈവാഹിക സംഗമങ്ങളിൽ നിന്നായി 424 വിവാഹങ്ങൾ നടന്നു. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തു നിന്നുമായി ആയിരത്തിലധികം പേർ ഞായറാഴ്ച്ച വൈവാഹിക സംഗമത്തിൽ പങ്കെടുക്കും. കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി.സുരേഷ്, സെക്രട്ടറി അഡ്വ.രവി ചങ്കത്ത്, ഭാരവാഹികളായ വേണു പ്രാരത്ത്, ഷാജിത, ശ്രീനിവാസൻ ചുള്ളിപറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here