ചാവക്കാട്: മകര സംക്രമ ദിനത്തിൽ പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ദീപ കാഴ്ച കണ്ണിനു വിരുന്നായി. വിവിധ പരിപാടികളോടെയാണ് മകര സംക്രമ ദിനം ആഘോഷിച്ചത്. കാലത്ത് ഏഴു മണി മുതൽ മാളികപ്പുറം കമ്മറ്റിയുടെയും നാരായണീയ പാരായണ സമിതിയുടെയും നേതൃത്വത്തിൽ അയ്യപ്പ സഹസ്രനാമ സമൂഹ ലക്ഷാർച്ചന നടക്കുകയുണ്ടായി. ഉച്ചക്കും രാത്രിയിലും അന്നദാനവും നാദബ്രഹ്മം ഭജന സമിതിയുടെ ഭജനയും ഉണ്ടായിരുന്നു. വൈകീട്ട് ഏഴിന് നടന്ന ആദ്ധ്യാത്മിക സദസ്സ് അതിരുദ്ര യജ്ഞാചാര്യൻ കീഴെടം രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കാക്കശ്ശേരി രാമൻ നമ്പൂതിരിയെ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ബി.ശ്രേയസ് ബാബുവിനെയും സംഘത്തെയും ചടങ്ങിൽ ആദരിച്ചു. ആചാര്യ സി.പി.നായർ അനുഗ്രഹ പ്രഭാഷണം നടത്തി. അയിനിപുള്ളി വിശ്വനാഥൻ, മോഹൻദാസ് ചേലനാട്ട്, പി യ തീന്ദ്രദാസ്, എം.ബി.സുധീർ, എം.ടി.ബാബു, ഇ വി ശശി, എം.കെ. സിദ്ധാർത്ഥൻ, കെ.ശ്രീധരൻ നായർ, പി.സി.വേലായുധൻ, ഗീത കൂളിയത്ത് എന്നിവർ സംസാരിച്ചു