ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി നടന്നു.
ക്ഷേത്രം തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യ കാർമ്മീകത്വത്തിലും, മേൽശാന്തി ഷാജിയുടെ സാന്നിധ്യത്തിലും പുലർച്ചെ 5മണി മുതൽ ഗണപതിഹോമം, പഴക്കുല സമർപ്പിക്കൽ, മലർ നിവേദ്യം, കലശ പൂജകൾ, ഉപദേവ പൂജകൾ, ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം പൂജ, ദേവിക്ക് നവകാഭിഷേകം, ഉച്ച പൂജ, മറ്റും, വൈകിട്ട് 6.30ന് ദീപാരാധന,7.30ന് അത്താഴ പൂജ എന്നിവ നടന്നു. വൈകിട്ട് 3മണിക്ക് ക്ഷേത്രത്തിൽ നിന്ന് എം.ഡി. ജനാർദ്ദനൻ മണത്തലയുടെ ചെണ്ട മേളത്തോടു കൂടിയ എഴുന്നള്ളിപ്പ്, രാത്രി 9മണിക്ക് താലം വരവ്, പെരുമ്പാവൂർ അകംപള്ളി തറവാട് വക അന്നദാനവും എന്നിവയുമുണ്ടായി. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ.രവീന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here