ഗുരുവായൂർ: റോഡിൽ സൈക്കിൾ പാത്ത് അനുവദിക്കുക, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകുക, ടൂ വീലർ ലൈസൻസ് നൽകുമ്പോൾ സൈക്കിൾ ബാലൻസ് നിർബന്ധമാക്കുക, സൈക്കിൾ യാത്രികർക്ക് സൗജന്യ ഇൻഷൂറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൈക്കിൾ യാത്രാ വാരത്തിന്റെ ഭാഗമായി തിരൂരിൽ നിന്നും പുറപ്പെട്ട സൈക്കിൾ യാത്രക്ക് ജീവ ഗുരുവായൂർ സ്വീകരണം നൽകി.

ADVERTISEMENT

മുപ്പതിലധികം വരുന്ന യാത്രികരിൽ 5 ൽ പഠിക്കുന്ന താഹിറിനെയും 7 ൽ പഠിക്കുന്ന പ്രിയദയേയും ഹസ്തദാനവും പഴവർഗ്ഗങ്ങളും നൽകി ഗുരുവായൂർ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ സ്വീകരിച്ചു തുടർന്ന് നടന്ന സമാദരണ യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഡോ. പി. എ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സൈക്കിളോട്ട മത്സരത്തിലെ വിജയി റോണി പുലിക്കോടന് എം.എൽ.എ സൈക്കിൾ സമ്മാനിച്ചു. സി യ ചാവക്കാടിന് രണ്ടാം സമ്മാനമായി 2001 രൂപയും മൂന്നാം സമ്മാനം വില്യസണ്ണിക്ക് 1001 രൂപയും നൽകി. 71വയസ്സിലും സൈക്കിൾ ഉപയോഗിക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത ജേക്കബ് കാക്കശ്ശേരിയെ എം.എൽ.എ ആദരിച്ചു. സൈക്കിളോട്ട മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം മുൻ വൈസ് ചെയർമാൻ കെ.പി.വിനോദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അഡ്വരവിചങ്കത്ത്, കെ.കെ.ശ്രീനിവാസൻ, പി.ഐ. സൈമൻമാസ്റ്റർ, വി.എം.ഹുസൈൻ, പി.മുരളീധര കൈമൾ, റിട്ട. ഡി.വൈ.എസ്.പി.രാധാകൃഷ്ണൻ, മുരളി അകമ്പടി, ഹൈദരലി പാലുവായ്, സുനിത ടീച്ചർ, അഡ്വ.അന്ന ജോസ്, പ്രദീപ് പി.എൻ തുടങ്ങിയവർ പ്രസംഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here