ഗുരുവായൂർ: ലയൻസ് ക്ലബ് ഓഫ് ഗുരുവായൂർ പ്ലയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജനുവരി 6ന് ഗുരുവായൂർ മെട്രോഹാളിൽ ചേർന്ന ന്യൂയർ ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ്‌ പ്ലെയേഴ്‌സ് ന്റെ ആദ്യ വൈസ് ഗവർണർ 1st VDG സാജു ആന്റണി പാത്താടൻ നിർവഹിച്ചു.നന്മ വെളിച്ചം എന്ന പ്രോജെക്റ്റും അംഗൻവാടിയിലേക്കുള്ള ചെയർ ഉൽഘാടനവും GST കോർഡിനേറ്റർ ജെയിംസ് വളപ്പില നിർവഹിച്ചു.റീജിയൻ 8ലെ എല്ലാ PST മാരും പങ്കെടുത്ത യോഗത്തിൽ, വൈസ് ഗവർണർ മുനിസിപ്പൽ വൈസ് ചെയർമാനെ പൊന്നാട അണിയിച്ചു ആദരിച്ചു.ചടങ്ങിൽ പ്രസിഡന്റ് പി എസ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ട്രഷറർ ഈ. എസ് ഹരിദാസ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. 1st VDG യുടെ പരിചയപ്പെടുത്തൽ സെക്രെട്ടറി വിനോയ് നിർവഹിച്ചു.തുടർന്ന് ലയൺ നസിർ, ബിജോയ് ആലപ്പാട്, മുനിസിപ്പൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, ഷാബു തോമസ്, കെ പി സൈമണ് എന്നിവർ ആശംസ അറിയിച്ചു. മീഡിയ കൺവീനർ ടി ഡി വാസുദേവൻ നന്ദിയും പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here