ദേശീയ പണിമുടക്കില്‍ നാടും നഗരവും നിശ്ചലമായപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനതിരക്ക്.

ഗുരുവായൂര്‍: ബി ജെ പി ഇതര കക്ഷികള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നാടും നഗരവും നിശ്ചലമയപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരടക്കം ആയിരങ്ങളാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു.18 വിവാഹങ്ങളും നൂറുകണക്കിന് കുരുന്നുകള്‍ക്ക് അന്നപ്രാശവും ക്ഷേത്രത്തില്‍ നടന്നു

കെ.എസ്.ആര്‍.ടിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ലെങ്കിലും തീര്‍ത്ഥാടകരുടെ വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍ ക്ഷേത്രനഗരിയിലെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ക്ഷേത്രനടപ്പുരയില്‍ തുറന്ന്‍ പ്രവര്‍ത്തിച്ച കടകളും, ദേവസ്വത്തിന്റെ കീഴിലുള്ള കോഫീബൂത്തുകളും പണിമുടക്ക് അനുകൂലികള്‍ ബലമായി അടപ്പിച്ചു. ഹോട്ടലുകള്‍ തുറക്കാതിരുന്നതിനാല്‍ ഭക്തര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിക്കാന്‍ വന്‍ തിരക്കായിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിലും അന്നദാനത്തിന് വന്‍ ഭക്തജനത്തിരക്ക് ഉണ്ടായി. വൈകീട്ട് നാലു മണിവരെ മമ്മിയൂര്‍ ക്ഷേത്രത്തില്‍ അന്നദാനം നടന്നു. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും എന്ന് അവകാശപ്പെട്ടിരുന്നു വെങ്കിലും ഗുരുവായൂരിലെ തീര്‍ഥാടക ടൂറിസത്തെ നേതാക്കള്‍ അതില്‍ ഉള്‍പ്പെടുത്തിയില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *