ഗുരുവായൂർ: ഭുവനേശ്വറിൽ വെച്ച് നടന്ന ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയികളായ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ കായികതാരങ്ങളെ ആദരിച്ചു. വെള്ളിമെഡലും വെങ്കല മെഡലും കരസ്ഥമാക്കിയ ആനന്ദി ടി.എം, വെങ്കല മെഡൽ കരസ്ഥമാക്കിയ ശാലിന പി.ആർ, അതുല്യ സോമൻ എന്നീ വിജയികളോടൊപ്പം ദേശീയ മത്സരത്തിൽ പങ്കെടുത്ത ദേവി കൃഷ്ണ ആർ നായർ, പ്രിയ എം.എഫ്, ഐശ്വര്യ എ. വി. എന്നീ കായിക താരങ്ങളേയും കായിക വിഭാഗം മേധാവി ഡോ. മിനിയേയും അഭിനന്ദിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ റവ. സി. ഡോ. ഫിലോജീസ് അധ്യക്ഷത വഹിച്ചു. സംസ്കൃതവിഭാഗം മേധാവി ഡോ. ജസ്റ്റിൻ ജോർജ്, കോളേജ് യൂണിയൻ മെമ്പർ സോന ടി. എ, എന്നിവർ അനുമോദന പ്രസംഗം നടത്തി. ഡോ. മിനി. കുമാരി ദേവി കൃഷ്ണ എന്നിവർ മറുപടിയും കുമാരി അപർണ രാജ് നന്ദിയും പറഞ്ഞു. വീഡിയോ കാണുന്നതിനായി …

https://youtu.be/oC-UFy6DYyY

LEAVE A REPLY

Please enter your comment!
Please enter your name here