ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ നടപ്പിലാക്കി വരുന്ന ലൈഫ് ഭവന പദ്ധതിയുടെ ഒന്ന് രണ്ട് ഘട്ടങ്ങൾ . പി എം എ വൈ ( നഗരം ) – ലൈഫ് എന്നീ പദ്ധതികളിലൂടെ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ബഹു : നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ 2020 ജനുവരി 9ന് രാവിലെ 10 മണിക്ക് നഗരസഭ ടൗൺഹാളിൽ വെച്ച് ബഹു എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിക്കുന്നതാണ്. ആയതിനോടനുബന്ധിച്ച് വിവിധ സർക്കാർ – സർക്കാരിതര വകുപ്പുകളുടെ നേതൃത്വത്തിൽ ടി പദ്ധതി പൂർത്തീകരിച്ച കുടുംബങ്ങൾക്കായുള്ള അദാലത്തും നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിൽ മേൽ പദ്ധതികളിലൂടെ ഭവന നിർമ്മാണം പൂർത്തീകരിച്ച് അവസാന ഗഡു ധനസഹായം കൈപ്പറ്റിയ മുഴുവൻ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൻ പത്ര കുറിപ്പിൽ അറിയിച്ചു.
HOME GOL NEWS MALAYALAM