ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം കൺസോൾ മാനേജിംഗ് ട്രസ്റ്റി ഇ.പി.മൂസഹാജി ഉദ്ഘാടനം ചെയ്‌തു. ഇതിനോടനുബന്ധിച്ചു ചേർന്ന സാന്ത്വന സംഗമത്തിൽ ചാവക്കാട് രാജ സീനിയർ സെക്കന്റെറി സ്‌ക്കൂൾ പ്രിൻസിപ്പൽ ഷമീം ബാവ മുഖ്യാതിഥിയായി. സഹായം സ്വീകരിക്കുന്നവർക്കും അവർക്കു നേരെ സഹായഹസ്തം നീട്ടുന്നവർക്കുമിടയിൽ മതത്തിന്റെയോ ജാതിയുടെയോ വേർതിരിവില്ലെന്നും, രോഗത്തിനടിമപ്പെടുന്നവർ ഒറ്റക്കല്ലെന്നും അവരെ സംരക്ഷിക്കാൻ സുമനസ്സുകൾ അവർക്കൊപ്പമുണ്ടെന്നും പ്രിസിപ്പൽ ഷമീം ബാവ സദസ്സിനു സന്ദേശം നൽകി. കൺസോൾ ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം. കെ.നൌഷാദ് അലി അദ്ധ്യക്ഷത വഹിച്ചു.

കൺസോൾ വിദേശ ചാപ്റ്റർ പ്രതിനിധികളായ കെ .പി. സക്കറിയ, മുഹമ്മദുണ്ണി, മെഹബൂബ്, താഹിർ, മൊയ്തീൻ ഷാ,സി. എം. അക്‌ബർ, പി. കെ. നസീർ എന്നിവരും
കൺസോൾ ഭാരവാഹികളായ വി.എം.സുകുമാരൻ മാസ്റ്റർ, പി.പി.അബ്ദുൾ സെലാം, സി.കെ.ഹക്കീം ഇമ്പാർക്ക്, സി.എം. ജനീഷ്, അബ്ദുൾ ലത്തീഫ് അമ്മെങ്ങര, അഡ്വ.സുജിത് അയിനിപ്പുള്ളി, കാസിം പൊന്നറ എന്നിവരും സാമൂഹ്യ പ്രവർത്തകർ നൗഷാദ് എ. പി., പി. കെ. അക്‌ബർ എന്നിവരും ആശംസകൾ നേർന്നു.
അബുദാബി, ദുബായ് കുവൈറ്റ്‌, ഒമാൻ, ചാപ്റ്ററുകൾ ഡയാലിസിസ് ഫണ്ടിലേക്ക് സഹായധനം നൽകി. ട്രഷറർ പി.വി.അബ്ദു മാഷ് നന്ദി പറഞ്ഞു.