ഗുരുവായൂർ: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രാ വാരത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ ഓട്ടമത്സരത്തിൽ തൊയക്കാവു് നിന്നുള്ള ചാവക്കാട് സൈക്കിൾ ക്ലബിലെ റോണി പുലിക്കോടൻ വിജയിയായി. 12 കിലോമീറ്ററോളം വരുന്ന ദൂരം 19 മിനുട്ട് കൊണ്ട് ഓടിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 19:26 മിനുട്ട് കൊണ്ട് എത്തിയ ചാവക്കാട് സൈക്കിൾ ക്ലബിലെ തന്നെ സിയ ചാവക്കാട് രണ്ടാംസ്ഥാനം ലഭിച്ചു. 20:24 മിനുട്ട് കൊണ്ടെത്തിയ വില്ല്യ സണ്ണിക്ക് (തൃശൂർ ഓൺ എ സൈക്കിൾ) മൂന്നാം സ്ഥാനം ലഭിച്ചു. ആലപ്പുഴയിൽ നിന്നും ട്രെയിനിൽ സൈക്കിളുമായി മത്സരത്തിനെത്തിയവരും ഉണ്ടായിരുന്നു. മമ്മിയൂർ സെന്ററിൽ നടന്ന മത്സരം ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഓഫീസർ ലിജോ ഉദ്ഘാടനം ചെയ്തു. ഡോ. പി. എ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രവിചങ്കത്ത്, റിട്ട ഡി.വൈ.എസ്സ്.പി.രാധാകൃഷണൻ, കെ.കെ ശ്രീനിവാസൻ, വി.എം.ഹുസൈൻ പി.ഐ.സൈമൻമാസ്റ്റർ, അഡ്വ.അന്ന ജോസ്, ജിഷ സതീഷ്, ടി.ഡി. വർഗ്ഗീസ്, മുരളി അകമ്പടി, പി.എം. റാഫി, വൽസൻ പയ്യപ്പാട്ട്, സതീഷ് എൻ.ജി തുടങ്ങിയവർ പ്രസംഗിച്ചു.
ജനുവരി 8 ന് ലൈബ്രററി അങ്കണത്തിൽ വെച്ച് വിജയിക്കുള്ള പുതിയ സൈക്കിൾ ഗുരുവായൂർ എം.എൽ.എ. കെ.വി. അബ്ദുൾഖാദർ സമ്മാനിക്കും. തിരൂരിൽ നിന്ന് സൈക്കിളിൽ വരുന്ന യാത്രികർക്ക് സ്വീകരണവും നൽകും