ചാവക്കാട്: തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കാൻസർ രോഗ പരിശോധന പദ്ധതിയായ കാൻ – തൃശൂർ ന്റെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് തല ക്യാമ്പിന്റെ ഉത്ഘാടനം പ്രസിഡണ്ട് ശ്രീ.പി.പി.മൊയ്നുദ്ദീൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ നഷ്റ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നിബിൻ കൃഷ്ണ സ്വാഗതം ആശംസിച്ചു. തൃശൂർ ജില്ലാ RCH ഓഫീസർ ഡോ.കുമാരി വിശിഷ്ട അതിഥിയായി. ശ്രീമതി. കെ.കെ.ജ്യോതി, കെ.വി.രവീന്ദ്രൻ, കെ.ജെ.ചാക്കോ, സിന്ധു അശോകൻ, ലീന സജീവൻ, ഷൈനി ഷാജി, സോണി സോളമൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here