ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അഞ്ചര ലക്ഷം രൂപ ചിലവഴിച്ച് പൂന്തിരുത്തി നാലാം വാർഡിൽ നിർമിച്ച ബ്ലാങ്ങാട് – പുന്നയിൽ കോൺഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർ കുഞ്ഞി ഉദ്ഘാടനം ചെയ്ത് കൊണ്ട് നാടിന് സമർപ്പിച്ചു.
പ്രദേശവാസികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേർ പങ്കാളികളായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി സി ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ ഡി വീരമണി, വിഎം മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, വാർഡ് മെമ്പർ നിത വിഷ്ണുപാൽ, മറ്റ് മെമ്പർമാരായ ഷാലിമ സുബൈർ, പി.എ. അഷ്ക്കറലി, മുൻ മെമ്പർ എം.എസ് പ്രകാശൻ, ടി കെ അബ്ദുൾ സലാം ബ്ലാങ്ങാട്, ഖലീൽ, അഷറഫ് കെ.വി, മൂസ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.