പാലക്കാട്: കർണ്ണാടക സംഗീത ലോകത്തെ അനശ്വര ചക്രവർത്തിയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർത്ഥം എഴക്കാട് തിരു . കുന്നപ്പുളളിക്കാവിൽ ധ്വജപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം.

ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതർ അന്തരിച്ച് 45 വർഷം തികയുന്ന സാഹചര്യത്തിൽ, തന്റെ സംഗീത അഭിരുചി അരങ്ങേറ്റം നടത്തിയത് ഒളപ്പമണ്ണ ദേവസ്വത്തിന് കീഴിലുള്ള വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അദ്ദേഹത്തിന്റെ അവസാനത്തെ കച്ചേരി നടത്തി ഭഗവത് പാദം പുകിയത് 1974 ഒക്ടോബർ 16 ന് ഒളപ്പമണ്ണ ദേവസ്വത്തിന്റെ തന്നെ കീഴിലള്ള ശ്രീകൃഷ്ണ ക്ഷേത സന്നിധിയിൽ വെച്ചായതും എഴക്കാട് തിരു . കുന്നപ്പുളളിക്കാവിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ചു കൊണ്ട് ഒരു സംഗീതോത്സവം നടത്തുന്നതിന് ദിവ്യത്വം നൽകുന്നുണ്ടെന് സംഘാടകർ പറഞ്ഞു.

2020 ജനുവരി 26 മുതൽ 29 കൂടി നടക്കുന്ന ധ്വജ പ്രതിഷ്ഠാ മഹോത്സ വത്തോടനുബന്ധിച്ച്, ക്ഷേത്ര കലാ – സംഗീത രംഗത്ത് താത്പര്യമുള്ള പുതു തലമുറക്ക് പ്രചോദനമേകുക എന്നുള്ള ഉദ്ദേശത്തോടെ ആരംഭിച്ചിരിക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്ഥ സംഗീതജ്ഞരെയും പങ്കെടുപ്പിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. 26ന് ഞായറാഴ്ച രാവിലെ 10മണി ആരംഭിക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ബ്രഹ്മശ്രീ ഒ. എം. സി. ഹരി നമ്പൂതിരിപ്പാട് നിർവഹിക്കന്നതാണ്.

സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിലാസം തിരുഃ കുന്നപ്പുള്ളിക്കാവ് – ഒളപ്പദേവസ്വം എഴക്കാട് , പാലക്കാട് – 678 6310 Mob:8592846116.

LEAVE A REPLY

Please enter your comment!
Please enter your name here