ഗുരുവായൂർ: മെട്രോ ലിങ്ക്സ് ക്ലബ് കുടുംബസംഗമവും ന്യൂഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് വി. ചന്ദ്രൻ നിർവഹിച്ചു. ഗുരുവായൂർ പരിസരത്തുള്ള അനാഥാലയങ്ങളിൽ പുതുവർഷത്തിൽ പുതുവസ്ത്രങ്ങൾ നൽകുന്ന അഗതികൾക്ക് ഒപ്പം പരിപാടിയുടെ ഉദ്ഘാടനവും ഗുരുവായൂർ മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനിൽ ടി എസ് നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷനായിരുന്നു. ഗ്രാൻഡ് ഡി 5 ജൂനിയർ ഗ്രാൻഡ് ഫിനാലെ വിന്നർ മാസ്റ്റർ ചൈതിക്കിന് ക്ലബ് അവാർഡ് നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ജാക്ക് ഫൗണ്ടർ പ്രസിഡൻറ് ജോർജ് തരകൻ ,ഒ.ജി.രവീന്ദ്രൻ, ബിന്ദു ജയ്സൺ, എം പി ഹംസക്കുട്ടി, ജോയ് സി പി, ഗിരീഷ് സി ഗിവർ, ടി ഡി വാസുദേവൻ, ഓ രതീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച് കലാപരിപാടിയും, ഭക്ഷണവും ഉണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here