മമ്മിയൂർ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം നാളെ ആരംഭം

ഗുുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി 01 മുതൽ മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭഗമായി നടത്തുന്ന 10-ാം മഹാരുദ്രയജ്ഞം ആരംഭിക്കുകയാണ്. ക്ഷേത്രം നടപ്പുരയില് പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കേരളത്തിലെ പ്രമുഖ വേദ പണ്ഡിതൻമാർ 11 വെള്ളി കലശങ്ങളില് പാല്, തൈര്, അഷ്ടഗന്ധജലം, ഇളനീര്, ചെറുനാരാങ്ങനീര്, കരിമ്പുനീര്, നല്ലെണ്ണ, തേൻ, നെയ്യ്, പഞ്ചഗവ്യം, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവകലശങ്ങളിലേക്ക് ആവാഹിച്ച് ഉഷ പൂജയ്ക്കു ശേഷം ഈ ജീവകലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യുന്നു. മഹാരുദ്രത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും, ഗണപതി, അയ്യപ്പന്, സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർക്ക് നവകാഭിഷേകവും, നാഗക്കാവിൽ നാഗങ്ങൾക്ക് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രത്യേക സർപ്പബലിയും, കാലത്ത് നാഗപ്പാട്ട് എന്നിവയും ഈ ദിവസങ്ങളില് ഉണ്ടായിരിക്കും. മഹാരുദ്രയജ്ഞത്തിന്റെ സമാപന ദിവസമായ ജനുവരി 11-ന് കാലത്ത് 7 മണിക്ക് യജ്ഞ മണ്ഡപത്തില് ‘വസോർധാര’ (നെയ്യ് മുറിയാതെ ഹോമകുണ്ഡത്തിലേക്ക് ധാര നടത്തുന്നത്) ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ തുടർച്ചയായി രണ്ട് അതിരുദ്രമഹായജ്ഞവും, ആയതിനു ശേഷം മഹാരുദ്രയജ്ഞങ്ങളും നടത്തി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽഒന്നാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം.

മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ഭക്തജനങ്ങള്ക്ക് വഴിപാടുകള് നടത്തുന്നതിന് ദേവസ്വം പ്രത്യേക കൗണ്ടറുകള് തുറക്കുന്നതും, അഭിഷേക സമയത്ത് സുഗമമായ ദര്ശനത്തിന് വിപുലമായ സൗകര്യങ്ങള് ഒരുക്കുകയും ചെയ്തിട്ടുണ്ട്. മഹരുദ്രയജ്ഞം നടക്കുന്ന ദിവസങ്ങളില് മഹാദേവന് മുൻപിൽ പറവെയ്ക്കാവുന്നതാണ്. ജനുവരി 10-ന് തിരുവാതിര ദിവസം കാലത്ത് മഹാരുദ്രം അഭിഷേകത്തിന് മുൻപായി മഹാദേവന് 1008 ഇളനീര് കൊണ്ട് പ്രത്യേകം അഭിഷേകം ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിനകത്തു നടക്കുന്ന ഈ ശ്രേഷ്ഠമായ ചടങ്ങുകള്ക്ക് പുറമേ ദേവസ്വം നടരാജ മണ്ഡപത്തിൽ നടക്കുന്ന കലാപരിപാടികളുടെ ദീപപ്രോജ്വലനം ക്ഷേത്രം തന്ത്രി അന്നേ ദിവസം കാലത്ത് 8.30-ന് നിർവ്വഹിക്കുന്നതാണ്. തുടർന്ന് ഗുരുവായൂർ ശശിമാരാരും സംഘവും അവതരിപ്പിക്കുന്ന കേളി, വൈകീട്ട് 5 മുതൽ ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, 6.30 മുതൽ കലാനിലയം ഉദയൻ നമ്പൂതിരിയുടെ തായമ്പകയും തുടർന്നുള്ള ദിവസങ്ങളിൽ കാലത്ത് 9.30 മുതൽ ഭക്തി പ്രഭാഷണങ്ങൾ, 11 മുതൽ പാണിവാദരത്നം പ്രോഫ:കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ, ഭക്തിഗാനമേള, വയലിന് സോളോ, അഷ്ടപദിയാട്ടം, സംസ്ഥാന സ്കൂൾ കലോത്സവം-2019 ഗുരവായൂരിലെ ഫ്രതിഭകളുടെ കാലവിരുന്ന്, സമ്പ്രദായ ഭജന, ബാലെ, മിഴാവിൽ മേളം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ ജനുവരി 11-ന് വിപുലമായ പ്രസാദം ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *