സൈക്കിൾ യാത്രാ വാരത്തിൽ ജീവ ഗുരുവായൂരിന്റെ സൈക്കിളോട്ട മത്സരം

192

ഗുരുവായൂർ: സൈക്കിൾ യാത്രാവാരത്തോടനുബന്ധിച്ച് നല്ല ജീവന പ്രസ്ഥാനം ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രാ വാരത്തിന്റെ ആദ്യ ദിവസമായ ജനുവരി-5-ന് ഞായറാഴ്ച സൈക്കിളോട്ട മത്സരം എല്ലാവർഷത്തേയും പോലെ ഈ വർഷവും നടത്തുന്നു. മമ്മിയൂർ ജംങ്ഷനിൽ നിന്നാരംഭിച്ച് 12 കിലോമീറ്റർ ഓടി തിരിച്ചെത്തന്നവരാണ് വിജയികൾ. സ്‌ത്രീകൾക്കും, പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും.
18 വയസ്സ് കഴിഞ്ഞ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. സാധാരണ സൈക്കിളേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. വിജയികൾക്ക് സൈക്കിൾ സമ്മാനമായി ലഭിക്കും. ജനുവരി രണ്ടാം വാരമാണ് സൈക്കിൾ യാത്രാ വാരമായി ആചരിക്കുന്നത്
കൂടുതൽ വിവരങ്ങൾക്ക്
കെ.കെ.ശ്രീനിവാസൻ 9495209304,
സതീഷ് 9447002l05 മായി ബന്ധപെടേണ്ടതാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.