ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ജനുവരി 4 മുതൽ

168

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നിലവിൽ വരുന്നു. തടസ്സങ്ങളെല്ലാം മറികടന്നു റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം യാഥാർഥ്യമാകുന്നു. ജനുവരി 4 ബുധനാഴ്ച മുതൽ പെർമിറ്റില്ലാത്ത ഓട്ടോകളെ റെയിൽവേ സ്റ്റേഷനിൽ വിലക്കും. ശനിയാഴ്ച രാവിലെ 8 .30 ന് ഉദ്ഘടനം കെ. വി. അബ്ദുൾഖാദർ എം എൽ. എ നിർവഹിക്കും. ബുധനാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. റയിൽവേയിൽ നിന്ന് 60 ഓട്ടോകൾക്കാണ് പെർമിറ്റ് നൽകുന്നത്. 28 ഓട്ടോറിക്ഷകൾക്കും 18 മോട്ടോർ കാബുകലും പെർമിറ്റ് എടുത്തു. പെർമിറ്റില്ലാത്ത വാഹനങ്ങളെ ബുധനാഴ്ച മുതൽ മുതൽ റയിൽവേ സ്റ്റേഷനിൽ പ്രവേശിക്കരുതെന്നു സീനിയർ ഡിവിഷനിൽ കൊമേഴ്സ്യൽ മാനേജർ നിർദേശം നൽകിയിട്ടുണ്ട്.
ഒക്ടോബര് 15 മുതൽ പ്രീപെയ്ഡ് നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. പദ്ധതി അട്ടിമറിക്കാൻ ഒരു വിഭാഗം ഓട്ടോക്കാർ ആദ്യം ശ്രമിച്ചു. ഇത് പരിഹരിച്ചപ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നഗരസഭാ അടയ്ക്കേണ്ട വിഹിതത്തിനുള്ള സെക്രട്ടറിയുടെ വിലക്ക്, വൈദ്യുതി കണക്ഷൻ കേബിൾ തുക എടക്കൽ തുടങ്ങി പല സാങ്കേതിക പ്രശ്നങ്ങളായി. പ്രീപെയ്ഡിനുള്ള ക്യാബിനും കമ്പ്യൂട്ടറും സോഫ്റ്റ്വെയറും റോട്ടറി ക്ലബ് സ്പോൺസർ ചെയ്തു. ലോഡ്ജ് ഔനേഴ്സ് അസോസിയേഷൻ നഗരസഭക്കു വേണ്ടി 50,000 രൂപയടച്ചു.
റെയിൽവേ ഇനി 32 ഓട്ടോറിക്ഷകൾക്കു കൂടി മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളു എന്ന് വ്യക്തമാക്കി.