ഗുരുവായൂർ: ജപ്പാൻ കാരത്തെ ഷോട്ടോ റെൻമിയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ വിജയിച്ച ബോധിധർമ്മ അക്കാദമിയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് സമർപ്പണവും ഗുരുവായൂർ ബ്രാഞ്ചിന്റെ പത്താം വാർഷിക ആഘോഷവും ഡിസംബർ 29 ന് വൈകീട്ട് 4 മണിക്ക് ഗുരുവായൂർ വടക്കേനടയിലുള്ള സൂര്യമാധവം അപ്പാർട്മെന്റിൽ വെച്ച് സമുചിതമായി നടത്തുന്നു.
ബഹുമാനപ്പെട്ട മുൻ എം. എൽ. എ. യും റ്റി.ഡി.കെ.എ. യുടെ പ്രസിഡന്റുമായ ശ്രീ. ബാബു എം പാലിശ്ശേരിയാണ് ഉദ്ഘാടകൻ. ശ്രീ. ഗിരീഷ്കുമാർ (President PTA, Bodhidharma) സ്വാഗത പ്രസംഗം നടത്തും. ബോധിധർമയുടെ ഡയറക്ടർ Shihan അഡ്വ. കെ. എസ മനോജ് അധ്യക്ഷ പ്രസംഗം നടത്തും.. കെ.കെ.എ. ജനറൽ സെക്രട്ടറി Kyoshi കെ. എ. ഉണ്ണികൃഷ്ണനാണ് മുഖ്യാതിഥി. ഗുരുവായൂർ മുൻസിപ്പാലിറ്റി കൗൺസിലറായ ശോഭാഹരിനാരായണൻ, വടക്കേകാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീ. നബീൽ, മുഹമ്മദ് ഷാഫി സെക്രട്ടറി, റ്റി.ഡി.കെ.എ., ശ്രീ. ശ്രീധരൻ മക്കളിക്കൽ (ഏഴാം വാർഡ് മെമ്പർ, വടക്കേകാട്), ശ്രീ. ചന്ദ്രൻ പി. വേലായുധൻ (അധ്യക്ഷൻ, യോഗശാസ്ത്ര പരിഷത്) എന്നിവർ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here