ഫുട്ബോൾ ബേബി ലീഗിന് ഗുരുവായൂരിൽ തുടക്കം

ഗുരുവായൂർ: ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നമനവും ഫുട്ബോൾ രംഗത്ത് കുട്ടികളുടെ വളർച്ചയും ലക്ഷ്യം വെച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ( AIFF ) ആരംഭിച്ചിട്ടുള്ള ബേബി ലീഗിന്റെ ഭാഗമായുള്ള കേരളത്തിലെ ഈ വർഷത്തെ അഞ്ചാമത്തെ ടൂർണമെൻറായ ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന ശ്രീപതി അസോസിയേറ്റ് സ്പോൺസർ ചെയ്യുന്ന ജി എസ് എ ഗോൾഡൻ ബേബി ലീഗിന് മുതുവട്ടൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഡിസംമ്പർ 27 ന് തുടക്കമായ. under 9, under 10, under 12 വിഭാഗങ്ങളിലായി പ്രമുഖ അക്കാദമികൾ 36 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 124 ലീഗ് മത്സരങ്ങൾ ഉണ്ടാകും. ടൂർണമെന്റ് ഡിസംബർ 27 ന് കാലത്ത് 7.30 ന് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ. അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു..

കൗൺസിലർമാരായ ശ്രീ.കെ .പി വിനോദ് ,ശ്രീ. സുരേഷ് വാര്യർ, DFA വൈസ് പ്രസിഡണ്ട് ഡേവിസ് ആന്റോ ,v v ഡൊമിനി എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.. 2020 ജനുവരി 19 നാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button