ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ
ആഭിമുഖ്യത്തിൽ വർഷം മുഴുവനും നടത്തിവരുന്ന ഗീതായന പരമ്പരയിൽ ” ഗീതായനം 2019″ ന്റെ സമാപനവും സമാരംഭവും പതിവുപോലെ വിപുലമായി. 29/12/2019 ഞായറാഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സ്വാമി ഉദിത് ചൈതന്യജി ദീപപ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അമൃത ടിവി ശ്രേഷ്ഠ ഭാരതത്തിലെ “അമൃതപുരിയിലെ ഉണ്ണി” എന്ന ആത്മാനന്ദിൻ്റെ ഭഗഗവദ് ഗീത പ്രഭാഷണവും ആയിരത്തി എട്ട് കുട്ടികൾക്ക് ഭഗവത്ഗീത പതിനഞ്ചാം അദ്ധ്യായം ഉദിത് ചൈതന്യജി പാരായണം ചെയ്യിപ്പിച്ചു കൊണ്ട് ആഘോഷിച്ചു.

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം ശ്രീ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റാംസൺസ് ഉടമ കുത്താംമ്പുള്ളി ശ്രീ വേണുഗോപാൽ, ശ്രീ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ, ഗുരുവായൂർ പ്രഭാകർജി, ഗീതായനം ചെയർമാൻ ഐ.പി രാമചന്ദ്രൻ, ജന.കൺവീനർ ശ്രീകുമാർ പി.നായർ, ട്രഷറർ കെ.കെ.ശ്രീനിവാസൻ, പൈതൃകം കോ ഓർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്, സെക്രട്ടറി മധു.കെ.നായർ എന്നിവർ പ്രസംഗിച്ചു.

ആയിരത്തിൽ പരം കുട്ടികൾക്ക് ഭഗവത്ഗീത ഗ്രന്ഥം സൗജന്യമായി വിതരണം ചെയ്തു. പൈതൃകം നാരായണീയ സമിതിയുടെ നാരായണീയ പാരായണം വനിതാവേദിയുടെ നൃത്തനൃത്യങ്ങൾ,
എന്നിവയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here