ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ കൂട്ടായ്മ – “നമ്മൾ 90” , അന്ധരായ വിദ്യാർത്ഥികൾക്ക് പഠന ഉപാദികൾ നൽകുന്നു.

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ 1990 – 91 സംസ്കത ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “നമ്മൾ 90” ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ തന്നെ അന്ധരായ മൂന്ന് വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിലേക്കായി വോയ്സ് റെക്കോർഡർ നൽകുന്നു. ഡിസംമ്പർ 31 ന് സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്ക് Voice Recorder, 32GB Memory Card, Rechargeable Battery അടങ്ങുന്ന കിറ്റ് കൈമാറുന്നതാണ്. ഈ കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥികൾക്ക് പുറമേ ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കീഴ്ശാന്തിമാരിലെ ചെറുപ്പക്കാരും ഇതിനായി സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതിനോടകം തന്നെ ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന “നമ്മൾ 90 ” കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെറടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്നും അറിയിച്ചു. രാജേഷ് കെ.വി., കൃഷ്ണൻ നമ്പൂതിരി കെ സി, മണികണ്ംൻ എം. ട്ടി. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.