ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്താറുള്ള ഗീതായനത്തിന്റെ ഭാഗമായി ഡിസംബർ 29 ഞായറാഴ്ച ഗുരുവായൂർ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഗീതായനം 2020 ന്റെ വിളംബരം കേന്ദ്രമന്ത്രി ശ്രീ വി.മുരളീധരൻ ശ്രീവൽസം ഗസ്റ്റ്ഹൗസിൽ വെച്ച് നിർവ്വഹിച്ചു. തദവസരത്തിൽ 29 ഡിസംബർ ഞായറാഴ്ച ഗീതായനം 2020 ൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യുവാനുള്ള ആയിരത്തിൽപരം ഗീതാഗ്രന്ഥങ്ങൾ മന്ത്രി ഗുരുവായൂരിന്റെ ഗുരുനാഥൻ ശ്രീ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ പൈതൃകം പ്രസിഡന്റ് അഡ്വ.രാജഗോപാൽ, കോ-ഓർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്, ട്രഷറർ കെ.കെ ശ്രീനിവാസൻ, ജോ.സെക്രട്ടറി ഡോക്ടർ. പ്രഭാകരൻ, ഗീതായനം ചെയർമാൻ ഐ.പി.രാമചന്ദ്രൻ, ജന.കൺവീനർ ശ്രീകുമാർ പി.നായർ, കൺവീനർമാരായ അയിനപ്പുള്ളി വിശ്വനാഥൻ, കെ.കെ.വേലായുധൻ, ഭാസ്കരൻ മൂക്കോല,ബാല ഉള്ളാട്ടിൽ,ഒ.വി .രാജേഷ് എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here