ഗുരുവായൂർ: നായർ യുവജന സമാജം ത്രിദിന പ്രവർത്തക ക്യാമ്പ് യുവജ്വാല 2019 ഡിസംബർ 27, 28, 29 തീയ്യതികളിൽ ഗുരുവായൂരിൽ. ഗുരുവായൂർ സാഗർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത നായർ സമാജം പ്രസിഡണ്ട് ഡോ.ഡി.എം.വാസുദേവൻ (ഡീൻ, അമൃത ഇൻസ്റ്റിറ്റിയൂട്ട് ‘ ഓഫ് മെഡിക്കൽ സയൻസ് കൊച്ചി) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സമാജം വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നായർ സമുദായം നേരിടു വെല്ലുവിളികൾ ക്യാമ്പിൽ ചർച്ച ചെയ്യുന്നതാണെന്ന് യോഗം അറിയിച്ചു. സ്വാമി ഉദിത് ചൈതന്യ, അഡ്വ.പി.കെ.ശങ്കരൻകുട്ടി നായർ, പുതുക്കരി സുരേന്ദ്രനാഥ്, പി.ആർ.വിശ്വനാഥൻ നായർ, അഡ്വ. ജി.പി.രവീന്ദ്രൻ നായർ, അഡ്വ. സുനികുമാർ, ഡോ.ശബരീഷ്,
ഡോ ആനന്ദ് കുമാർ, ടി.ഡി.വിജയൻ നായർ, പി.ചന്ദ്രശേഖരൻ നായർ, സോജ ബേബി , കെ.അഡ്വ.ഭാവന, മീന മുരളി, അനന്തൻ ആർ നായർ, രമാദേവി (സിനി ആർട്ടിസ്റ്റ്) തുടങ്ങിയവർ വിവിധ ക്‌ളാസ്സുകൾ നയിക്കും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here