ഗുരുവായൂർ: ഗുരുവായൂർ പ്രസ് ക്ലബ് 2020-2022 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ ഭാരവാഹികളെ തന്നെയാണ് ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആർ.ജയകുമാർ (ദീപിക), സെക്രട്ടറി രാജു (ന്യൂസ് 18), ട്രഷറർ സജീവ് എം. കെ (The New Indian Express), വൈസ് പ്രസിഡന്റ് രഞ്ജിത് പി. ദേവദാസ് (guruvayoorOnline.com), ജോ. സെക്രട്ടറി ശശി വല്ലാശ്ശേരി (ദിന വാർത്ത ) ആണ് പുതിയ ഭാരവാഹികൾ. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ആർ.ജയകുമാർ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ട്രഷറർ സജീവ് എം. കെ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here