ഗുരുവായൂര്‍: സൂര്യഗ്രഹണമായതിനാല്‍ 26 ന് പുലര്‍ച്ചെ ശീവേലിയും പന്തീരടി പൂജയും കഴിച്ച് രാവിലെ 8ന് ക്ഷേത്രനട അടയ്ക്കും. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും. ഗ്രഹണം കഴിഞ്ഞാലേ നിവേദ്യസാധനങ്ങള്‍ തയ്യാറാക്കൂ. അതിനാല്‍ ത്രിമധുരം, പാല്‍പായസം വഴിപാടുകള്‍ ശീട്ടാക്കുകയില്ല.
രസീത് അനുസരിച്ച് വഴിപാട് നടത്തിയവര്‍ രാവിലെ 8നു മുന്‍പു പ്രസാദം വാങ്ങണം, വിവാഹം, ചോറൂണ്, തുലാഭാരം വഴിപാടുകള്‍ രാവിലെ 8നു മുന്‍പു നടത്തണം. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമേ ലഭിക്കൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടാകില്ല. 26 ന് രാവിലെ 8.07 മുതല്‍ 11.11 വരെയാണ് സൂര്യഗ്രഹണം.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here