ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ 15 രാപകലുകളില്‍ ഗുരുപവനപുരിയെ സംഗീതത്തിലാറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ഉല്‍ഘാടനം ചെയ്തു.

ADVERTISEMENT

സംഗീതോത്സവത്തിന്റെ guruvayoorOnline.com ലൂടെ യുളള webcast ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ guruvayoorOnline.com ചീഫ് എഡിറ്റർ രഞ്ജിത് പി. ദേവദാസിന് മൊമൊന്റെയും ഉപഹാരവും നൽകി ആദരിച്ചു.

ഭരണ സമിതി അംഗം ഉഴാമലക്കല്‍ വേണുഗോപാല്‍ , കെ കെ രാമചന്ദ്രന്‍ അഡ്മിനിസ്ട്രെട്ടര്‍ വി എസ് ശിശിര്‍ എന്നിവര്‍ സംസാരിച്ചു. 2,700 പേരാണ് ഈ വര്‍ഷം ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തിയത് . ഓണ്‍ ലൈന്‍ മുഖേന അപേക്ഷ സ്വീകരിച്ചത് വഴി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ സംഗീതാര്‍ച്ചനക്ക് എത്തിയിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here