ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് ഗണിത ശാസ്ത്ര വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2019 ഡിസംബർ 7 ന് ശനിയാഴ്ച 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ അദ്ധ്യയന വർഷം വിരമിക്കുന്ന വകുപ്പു മേധാവി റവ: സിസ്റ്റർ ഷേർളിയെയും കോളേജ് പ്രിൻസിപ്പൽ റവ: സിസ്റ്റർ ഫിലോ ജീസിനെയും ആദരിച്ച പ്രസ്തുത ചടങ്ങിൽ എഴുപതോളം പൂർവ്വ വിദ്യാർത്ഥിനികൾ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥിനികളായ ഡോ. സബ്ന (KKTM ഗവ.കോളേജ് കൊടുങ്ങല്ലൂർ) സീന തോമസ് (HSST സെന്റ് ക്ലെയർസ് HSS തൃശൂർ), ഫാത്തിമ NA, എയ്ഞ്ചല തോമസ് തുടങ്ങിയവർ ആ ശംസകൾ നേർന്നു. വിരമിക്കുന്ന അദ്ധ്യാപികമാരുടെ മറുപടി പ്രസംഗത്തിനു ശേഷം വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. വീഡീയോ കാണുന്നതിന് .. https://youtu.be/-FJm5I0HJd4

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here