പൈതൃകം സാംസ്ക്കാരികോത്സവത്തിന് തിരി തെളിഞ്ഞു

253

ഗുരുവായുർ: ഗുരുവായൂർ ഏകാദശി പുണ്യോത്സവത്തോടനുബന്ധിച്ച്, പൈതൃകം ഗുരുവായൂർ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സാംസ്ക്കാരികോത്സവത്തിന് തിരി തെളിഞ്ഞു.

മഞ്ജുളാലിനു സമീപമുള്ള ജി.യു.പി. സ്കൂളിൽ രാവിലെ നടന്ന ചടങ്ങ് നഗരസഭാദ്ധ്യക്ഷ വി.എസ് രേവതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഡോ. കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ബ്രഹ്മശ്രീ. ആഞ്ഞം മധുസൂദനൻ നമ്പൂതിരി ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സർവ്വശ്രീ. രാധാകൃഷ്ണൻ കാക്കശ്ശേരി, കെ.യു. കൃഷ്ണകുമാർ (ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ) , ഷൈലജ ദേവൻ (നഗരസഭ കൗൺസിലർ), അഡ്വ. രാജഗോപാലൻ, അഡ്വ. രവി ചങ്കത്ത്, മധ്യ കെ.നായർ, ഡോ. പ്രഭാകരൻ, ഐ.പി രാമചന്ദ്രൻ, രാധാകൃഷ്ണൻ ആലക്കൽ, കെ.കെ വേലായുധൻ, കെ.കെ ശ്രീനിവാസൻ, ബാല ഉള്ളാട്ടിൽ, ശ്രീകുമാർ പി നായർ എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ വേദികളിലായി ശ്ലോകം ചൊല്ലൽ – കാണാപാഠം, ഭഗവത്ഗീത പ്രശ്നോത്തരി, ധർമ്മ കഥാചിത്ര രചന, ഉപന്യാസ രചന എന്നിവയുടെ മത്സരങ്ങൾ അരങ്ങേറി.