ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തില്‍ ഡോ ഗുരുവായൂര്‍ കെ മണികണ്ഠന്‍റെ വിശേഷാല്‍ കച്ചേരി. ബൗളി രാഗത്തിലുള്ള വര്‍ണ്ണവും , ദേവീ നീയേ തുണൈ… കീര വാണി രാഗം , മഹാലക്ഷ്മി…. ശങ്കരാഭരണം രാഗം എന്നീ കീര്‍ത്തനങ്ങളുമാണ് അദ്ദേഹം ആലപിച്ചത് എന്‍ സമ്പത്ത് വയലിനിലും , വിജയ് നടേശന്‍ മൃദംഗത്തിലും, വാഴപ്പിള്ളി കൃഷ്ണ കുമാര്‍ ഘടത്തിലും പക്കമേളം ഒരുക്കി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സംഗീത അര്‍ച്ചന നടത്തേണ്ട പാലക്കാട്‌ ഡോ ആര്‍ സമ്പത്തിന് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഡോ. മണികണ്ഠന് കച്ചേരി അവതരിപ്പിക്കേണ്ടി വന്നത്. ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗവും ഗുരുവായൂർ സ്വദേശികൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here