ചങ്ങരംകുളം: പത്രപ്രവർത്തന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ച കെആർഎംയു ജനറൽ സെക്രട്ടറി വി സെയ്തിന് ചങ്ങരംകുളം പൊലീസിന്റെ ആദരം. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്റെ 47-ാം വാർഷികാഘോഷവും കുടുംബ സംഗമത്തിലുമാണ് ആദരവ് ലഭിച്ചത്. കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ്, എടപ്പാളിൽ സംസ്ഥാന കൃഷിവകുപ്പ് നടത്തിയ മേളയിലെ റിപ്പോർട്ടിങ്ങിനുള്ള അവാർഡ്, മികച്ച റിപ്പോർട്ടിങ്ങിനുള്ള ഏഷ്യൻ ഹൈപ്പർ മാർക്കറ്റിന്റെ അവാർഡ്, മികച്ച സ്റ്റോറിക്കുള്ള ദേശഭിമാനി മലപ്പുറം യൂണിറ്റിന്റെ നാലു തവണ ഏരിയ റിപ്പോർട്ടർക്കുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്.