എൻ സി ഐ പെയിൻറ് മെട്രോ കളർ ഫെസ്റ്റ് 2019

248

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചന മത്സരം എൻ സി ഐ പെയിൻറ് മെട്രോ കളർ ഫസ്റ്റ് ലിറ്റിൽ ഫ്ലവർ കോളേജിൽ വച്ച് നടന്നു. ഉദ്ഘാടന യോഗത്തിൽ ക്ലബ് പ്രസിഡണ്ട് ശ്രീ ബാബു വർഗീസ് അധ്യക്ഷനായി. ചാവക്കാട് മുൻസിഫ് ശ്രീ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഫിലോ ജിസ് മുഖ്യാതിഥിയായി. ഗുരുവായൂർ ചുമർ ചിത്ര കലാകേന്ദ്രം പ്രിൻസിപ്പൽ ശ്രീ കെ യു കൃഷ്ണകുമാർ, ശ്രീ ജയ്സൺ ഗുരുവായൂർ എന്നിവർ ചിത്ര രചനകൾ നടത്തി. കൺവീനർ ശ്രീ ജ്യോതിഷ് ജാക്ക് സ്വാഗതവും സെക്രട്ടറി രാജേഷ് ജാക്ക് നന്ദിയും പറഞ്ഞു. ശ്രീ എം പി ഹംസക്കുട്ടി, ജോയ് സി പി, ഗിരീഷ് സി ഗിവർ, വാസുദേവൻ ടി ഡി, രതീഷ് ഓ എന്നിവർ ആശംസകൾ നേർന്നു. പി എസ് ചന്ദ്രൻ, ശശി കെ വി, ബിന്ദു ജയ്സൺ, അജിത രഘുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

മത്സരാർത്ഥികളുടെ രക്ഷാകർത്താക്കൾക്ക് 100 മീറ്റർ നീളമുള്ള ക്യാൻവാസിൽ ചിത്രം വരയ്ക്കാൻ അവസരം നൽകിയത് ശ്രദ്ധേയമായി.

മൂവായിരത്തിലധികം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ 358 കുട്ടികളെ പങ്കെടുപ്പിച്ച് അമൽ സ്കൂൾ ചെമ്മണ്ണൂർ പ്രത്യേക സമ്മാനത്തിന് അർഹത നേടി.