കുന്നംകുളം: ജന്മശതാബ്ദിയുടെ പടിവാതിലിലെത്തി നിൽക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായ പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയുടെ “ദേശത്തിന്റെ ഗുരുനാഥൻ ” ആദ്യ പ്രദർശനം ചങ്ങരംകുളം മാർസ് സിനിമാസിൽവച്ച് നടന്നു. പൂർവ്വ വിദ്യാർത്ഥികളും സുഹൃത്തുക്കളും അടങ്ങിയ സഹൃദയരോടൊപ്പം ശ്രീ.ചിത്രൻ നമ്പൂതിരിപ്പാടും പ്രദർശനം കാണാനെത്തിയിരുന്നു. തുടർന്നു നടന്ന ആദരിക്കൽ ചടങ്ങിൽആലങ്കോട് ലീലാകൃഷ്ണൻ, എം.നാരായണൻ നമ്പൂതിരി, അജിത്ത് മായനാട്ട്, അടാട്ട് വാസുദേവൻ, ഭാസ്കരൻ എടമന, പി.പി.യൂസഫലി, കെ.രാധാഭായ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here