തൃശൂർ: ന്യൂറോ സര്‍ജന്‍ ഡോ.രാംകുമാര്‍ മേനോന്റെ നേതൃത്വത്തില്‍ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. ആഫ്രിക്കയില്‍ നിന്നും വന്ന സഫിയ (7) എന്ന കുട്ടിയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്.
നട്ടെല്ലിന്റെ പേശികള്‍ തുടര്‍ച്ചയായി ചുരുങ്ങുന്ന അവസ്ഥയാണ് സ്പാസ്റ്റിസിറ്റി. ഈ സങ്കോചം പേശികളുടെ കാഠിന്യത്തിനോ ഇറുകിയതിനോ കാരണമാവുകയും, ചലനം, സംസാരം, ഗെയ്റ്റ് (gait) എന്നിവയെ തടസപ്പെടുത്തുകയും ചെയ്യും. സ്വമേധയാ ഉള്ള ചലനത്തെ നിയന്ത്രിക്കുന്ന തലചോറിന്റെയോ സൂക്ഷ്മനാ നാഡിയുടേയോ ഭാഗത്തേ കേടുപാടുകള്‍ മൂലമാണ് സ്പാസ്റ്റിസ്റ്റി സംഭവിക്കുന്നത്.
ഈ അവസ്ഥില്‍ INTRATHECAL BACLOFEN PUMP ഉപയോഗിച്ചിട്ടുള്ള അതിനൂതന ശസ്ത്രക്രിയയാണ് ഡോ. രാംകുമാര്‍ മേനോന്‍ നടത്തിയത്. ഇത്തരത്തില്‍ കുട്ടികളില്‍ നടക്കുന്ന കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയയാണ് സഫിയയുടേത്. മറ്റ് രാജ്യങ്ങളില്‍ ചികിത്സ നേടിയതിന് ശേഷമാണ് ഈ ആഫ്രിക്കന്‍ കുട്ടി സഫിയ വിദ്ധഗ്ദ ചികിത്സ തേടി ഡോ.രാംകുമാറിന്റെ പക്കല്‍ തേടിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here