ഗുരുവായൂർ: പ്രീ പെയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാത്തതിനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പത്രപ്രവര്‍ത്തകരെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും സംഘം ചേര്‍ന്ന് പത്രം ഓഫിസിലെത്തി ഭീഷണി മുഴക്കുകയും ചെയ്ത ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ നടപടിയില്‍ പ്രാദേശിക പത്രപ്രവര്‍ത്തക കൂട്ടായ്മ പ്രതിഷേധിച്ചു.
സത്യസന്ധമായ വാര്‍ത്ത പൊതുജനങ്ങളിലെത്തിക്കുന്ന ശ്രമത്തെ തടയുന്ന ഇത്തരം പ്രവൃത്തിക്കെതിരെ പൊതുജന കൂട്ടായ്മ പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ആര്‍.ജയകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി രാജു ഗുരുവായൂര്‍, ട്രഷറര്‍ എം.കെ.സജീവ് കുമാര്‍, വി.പി.ഉണ്ണിക്കൃഷ്ണന്‍, കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്‍, അനില്‍ കല്ലാറ്റ്, രവി ചങ്കത്ത്, ജി.അജിത്കുമാര്‍, വി.അച്യുതക്കുറുപ്പ്, ഡേവീസ്, ശശി വല്ലാശേരി, രഞ്ജിത് പി. ദേവദാസ്, കെ.ഉണ്ണിക്കൃഷ്ണന്‍, ആര്‍.എം.സുജാവുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here