ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന് സമ്മാനിച്ചു

238

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌ക്കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.

ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്ത വേദിയിലാണ് പുരസ്കാര സമർപ്പണം.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത രത്നം പുരസ്കാരത്തെക്കാള്‍ താന്‍ വിലമതിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുനാഥന്‍ കൂടിയായ ചെമ്പൈ ഭാഗവതരുടെ പേരിലുള്ള ഈ അവാര്‍ഡ് ആണെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ ഡോ.ഉമയാള്‍പുരം കെ.ശിവരാമന്‍ അഭിപ്രായപ്പെട്ടു .ഭരണ സമിതി അംഗങ്ങളായ ഉഴമലക്കല്‍ വേണുഗോപാല്‍ , പി ഗോപി നാഥ് ,കെ കെ രാമചന്ദ്രന്‍ , കെ വിജയന്‍ ,മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു .