ഗുരുവായൂർ: അമ്മമാർക്കൊപ്പം എന്ന പദ്ധതിയിലൂടെ 20 പേർക്ക് 500 രൂപ വീതം പ്രതിമാസ വിധവ പെൻഷൻ നൽകുന്നതിന്റെ ഉൽഘാടനം
മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ ദേവൻ നിർവ്വഹിച്ചു. കൗൺസിലർ ശ്രീ ആന്റോ തോമസ് മുഖ്യാതിഥിയായി. മെട്രോ ലേഡീസ് പ്രസിഡന്റ് ശ്രീമതി ബിന്ദു ജെയ്സൺ അദ്ധ്യക്ഷയായി. മെട്രോ ലിങ്ക്സ് പ്രസിഡന്റ് ബാബു വർഗീസ്, സ്ഥാപക പ്രസിഡന്റ് ജോർജ് തരകൻ, സെക്രട്ടറി രാജേഷ് ജാക്ക് എന്നിവർ ആശംസകൾ നേർന്നു. മെട്രോ ലേഡീസ് സെക്രട്ടറി അജിതരഘുനാഥ് സ്വാഗതവും
ട്രഷറർ മിനി രാജേഷ് നന്ദിയും പറഞ്ഞു. ഹംസ കുട്ടി എം. പി., ജോയ് സി. പി., രതീഷ് ഒ, വാസുദേവൻ ടി.ഡി., സബിത ഷാജി, സന്തോഷ് ജാക്ക്, പി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.