പൈതൃകം ഗുരുവായൂരിന്റെ സംസ്കൃത കുടുംബസംഗമം.

227

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായി സംസ്കൃത കുടുംബസംഗമം നടത്തി. ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഐ. പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ പൈതൃകം രക്ഷാധികാരി ഡോ. കെ. ബി. സുരേഷ് അധ്യക്ഷനായിരുന്നു. വൈജ്ഞാനിക സദസ്സിൽ “സംസ്കൃതവും ശാസ്ത്രവും” എന്ന വിഷയത്തിൽ, കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. സി. ശ്രീകുമാർ പ്രഭാഷണം നടത്തി. എരുമപ്പെട്ടി സർക്കാർ സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ അവതരിപ്പിച്ച “വന്ദേ മാതരം” നൃത്തശില്പ ത്തോടെ ആരംഭിച്ച ചടങ്ങിൽ, മുണ്ടശ്ശേരി സ്മാരക കവിത പുരസ്കാരം കരസ്ഥ മാക്കിയ ഡോ. സുഷമ ബിന്ദു വിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖ ഭാഷണം നടത്തി. സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. ശ്രീനിവാസൻ, കൺവീനർ മാരായ കെ. കെ. വേലായുധൻ, ശ്രീകുമാർ. പി. നായർ, രാധാകൃഷ്ണൻ ആലക്കൽ, നന്ദൻ ആനേടത്ത്, ബാല ഉള്ളാട്ടിൽ എന്നിവർ പ്രസംഗിച്ചു.