ഗുരുവായൂർ: നാല് ദിവസങ്ങളിലായി ഗുരുവായൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവ റിസൾട്ട് ലഭിക്കാനുള്ള QRകോഡ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കി തൃശൂർ വിദ്യഭ്യാസ ഉപഡയറക്ടർക്ക് .എൻ ഗീതക്ക്‌ കൈമാറി. ലിറ്റിൽ കൈറ്റ് ഐ റ്റി. ക്ലബ് അംഗങ്ങളായ നെബ്ഹാൻ, വിമൽ, അഖിൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് QRകോഡ് നിർമ്മിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ കമ്മറ്റി കൺവീനർമാരും സന്നിഹിതരായിരുന്നു. 4 ദിവസങ്ങളിൽ നടക്കുന്ന കലാ മത്സര വേദികളിലേയും മറ്റുമുള്ള കൗതുക ചിത്രങ്ങൾ ക്യാമറയിൽ പകർത്തി പ്രദർശനം നടത്താനും ലിറ്റിൽ കൈറ്റ്സ് ടീം പരിപാടിയുണ്ട്. പ്രധാന അധ്യാപൻ ജെസ്റ്റിൻ പി.തോമസ് ലിറ്റിൽ കൈറ്റ് മാസ്റ്റർ ജോഷി വി.ഡി, കൈറ്റ് മിസ്ട്രസ് ജ്യോതി ആന്റണി എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here