ഗുരുവായൂർ: വ്യശ്ചികം ഒന്നിന് പുലർച്ചെ മൂന്ന് മണിക്ക് തെക്കു മുറി ഹരിദാസ് ലണ്ടനിൽ 30 ന് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സോവനീർ സമർപ്പിച്ചു. സംഗീത കലാരത്നം പദ്മശ്രി കെ.ജി.ജയൻ (ജയ വിജയ) മുഖ്യാതിഥിയായി എത്തിയിരുന്നു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം മെമ്പർമാരായ ശ്രീ പി. ഗോപിനാഥൻ, ശ്രീ എ. വി. പ്രശാന്ത് എന്നിവരും ബാബു ഗുരുവായൂരും ചടങ്ങിൽ പങ്കെടുത്തു. നവംമ്പർ 30 ന് തിരി തെളിയുന്ന സംഗീതോത്സവത്തിന് ഇരുനൂറോളം പേർ പങ്കെടുക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ തെക്കുമുറി ഹരിദാസ് അറയിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗീതമേളയായ ചെമ്പൈ സംഗീതോത്സവം ലണ്ടനിലും നാദബ്രഹ്‌മത്തിന്റെ അലകടൽ തീർക്കുവാൻ കഴിയുന്നത് ഗുരുവായൂരപ്പന്റെ കടാക്ഷമാണെന്ന് ഹരിദാസ് സൂചിപ്പിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ പദ്മശ്രി കെ.ജി. ജയന് സംഗീത ആചാര്യ ലണ്ടൻ അവാർഡ് അദ്ദേഹം സമർപ്പിച്ചു.