ഗുരുവായൂർ: ഗുരുവായൂർ ഏകാദശി പുണ്യോത്സവത്തോടനുബന്ധിച്ച്,
പൈതൃകം ഗുരുവായൂർ എല്ലാ വർഷവും സംഘടിപ്പിക്കുന്ന സാംസ്ക്കാരികോൽസവത്തിന്റെ ഭാഗമായി, ‘നാട്യശ്രീ’ പുരസ്ക്കാരത്തിനുള്ള ഭരതനാട്യ നൃത്തോത്സവം 2019, ഡിസംബർ 1 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഗുരുവായൂർ മഞ്ജുളാലിനു സമീപമുള്ള ജി.യു.പി. സ്ക്കൂളിൽ നടക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുവാനുള്ള നിബന്ധനകൾ താഴെ കൊടുക്കുന്നു. (A) 8 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്കൂളിൽ നിന്ന് സാക്ഷി പത്രം കൊണ്ടു വരേണ്ടതാണ്. (B) അപേക്ഷകർ ഭരതനാട്യം – വർണ്ണം നിർബന്ധമായും പഠിച്ചവരായിരിക്കണം. (C) മത്സര സമയം 10 മിനിറ്റ്. (D) നവംബർ 28 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ആദ്യത്തെ 25 പേരെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുകയുളളു. (E) രജിസ്ട്രേഷൻ ഫീസ് 500 രൂപ. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5001രൂപയും, പൈതൃകം നാട്യശ്രീ പുരസ്ക്കാരവും, പ്രശസ്തിപത്രവും, രണ്ടാം സ്ഥാനത്തെ വിജയിക്ക് – 3001 രൂപ,യും, ഉപഹാരവും, സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്തെ വിജയിക്ക് 2001രൂപയും, ഉപഹാരവും, സർട്ടിഫിക്കറ്റും നൽകുന്നതാണ്. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക ഉപഹാരവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. 2019 ഡിസംബർ 8 ഞായറാഴ്ച, ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുന്ന പൈതൃകത്തിന്റെ ഏകാദശി സാംസ്ക്കാരികോത്സവ സമ്മേളനവേദിയിൽ വെച്ച് ‘നാട്യശ്രീ’ പുരസ്ക്കാരം സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്ട്രർ ചെയ്യുവാനും പൈതൃകം വനിതാവേദിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. 8281458160, 9633369519, 9846680801

LEAVE A REPLY

Please enter your comment!
Please enter your name here