ഗുരുവായൂർ: 2019 നവംബർ 19 മുതൽ 22 വരെ 14 വേദികളിലായി ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോത്സവം പന്തൽ നിർമ്മാണത്തിന് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.ഗുരുവായൂർ നഗരസഭാ ചെയർപെഴ്സൺ വി.എസ്. രേവതി ടീച്ചർ പന്തൽ കാൽനാട്ട് കർമ്മം നിർവ്വഹിച്ചു. സ്റ്റേജ് ആന്റ് പന്തൽ കമ്മിറ്റി ചെയർമാൻ ടി.എ.ഹാരിസ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി കൺവീനർ എം.എ.സാദിഖ്, വിവിധ കൺവീനർമാരായ ഇ.വി.സതീദേവി, എൻ.കെ.റഹിം, ഇ.എസ്.സുഭാഷ്, മുഹ്സിൻ പാടൂർ, എം .എ. ജാബിർ, SKHSS പ്രിൻസിപ്പാൾ ജയശ്രീടീച്ചർ. ഹെഡ്മിസ്ട്രസ് രാധ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here